Posts

Image
SPARK MEET`18 വിദ്യാര്തികളെ സംബന്ധിച്ചിടത്തോളം ചടഞ്ഞു കൂടിയ പഠനത്തിന് ഒരു ആനന്ദമേകുന്ന ഒന്നാണ്  college sports meet. അത്കൊണ്ട് തന്നെ നമ്മുടെ സ്ഥാപനമായ ശംസുല്‍ ഉലമ ഇസ്‌ലാമിക് & ആര്‍ട്സ് കോളേജ് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഈ കായിക മേള  അതി വിപുലമായ രീതിയില്‍ 03.04.2018 ചൊവ്വാഴ്ച കുമാരപുരം ഹുദാട്രെസ്റ്റ്‌ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തി.ആവേശകരമായ spark meet`18 ഹുദാ ട്രസ്റ്റ്‌ പബ്ലിക്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ .പി മംഗലം പതാക ഫിസിക്കല്‍ ട്രെയിനിംഗ്  ഇന്‍സ്പെക്ടര്‍ .സി .കെ അജി കുമാര്‍ ,നിസാംകൈപ്പളി എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പി.വി ഖലീല്‍ റഹ്മാന്‍ വാഫി അധ്യക്ഷത വഹിച്ചു .ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് റഷീദ് അമ്പലവയല്‍ ട്രോഫി നല്‍കി അനുമോദിച്ചു .വാഫി കോളേജിലെ  അധ്യാപകരായ ഹസ്സന്‍ ഫൈസി ,നൗഫല്‍ വാഫി , ഹുസൈന്‍ ഹുദവി ,മാഹിന്‍ സാര്‍ ,റെനീഷ് സാര്‍ എന്നിവര്‍ സംസാരിച്ചു .
Image
പ്രചോദന ശിബിരം മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു പതിയാങ്കര ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്‍റെര്‍ വാഫി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ്‌ സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേറ്റര്‍ റഷീദ് ബാഖവി എടപ്പാള്‍ ക്ലാസ്സിനെ നയിച്ചു.'നാം ആരാണ്?,പാദനം എങ്ങനെ രസകരമാകം' എന്നീ പ്രമേയങ്ങളില്‍ നടന്ന ക്ലാസ്സ്‌ രാവിലെ 09.30 ന് ആരംഭിച് വൈകീട്ട് 05.30 ഓടെ രണ്ട് സെഷനുകളിലായി സമാഭിച്ചു.വാഫി കോളേജ് പ്രിന്‍സിപ്പാള്‍ ഖലീല്‍ റഹ്മാന്‍ വാഫി ,വൈസ് പ്രിന്‍സിപ്പാള്‍ നൗഫല്‍ വാഫി , ഹാഫിള് ഉമര്‍ ഉസ്താദ്‌ ,സലിം ഫൈസി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Image
 MPTA സംഗമം പതിയാങ്കര ശംസുല്‍ ഉലമ  ഇസ്ലാമിക്‌ സെന്‍റെര്‍  വാഫി  കോളേജില്‍ രക്ഷിതാക്കളുടെയും  അധ്യാപകരുടെയും മാനേജ്മെന്‍റ്ന്‍റെയും സംയുക്ത വാര്‍ഷിക സംഗമം  നടന്നു . ഇസ്ലാമിക്‌  സെന്‍റെര്‍ മാനേജ്മെന്‍റ് പ്രസിഡന്റ്  മാന്നാര്‍ ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു . വാഫി കോളേജിന്റെ പഠന  പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കണന നല്‍കി നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് അദ്ധേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ ഖലീല്‍ വാഫി  അദ്ധ്യക്ഷനായിരുന്ന സംഗമത്തില്‍.വാഹിദ് ദാരിമി ,ഹാഫിള് സലിം ഫൈസി , അബ്ദുറഹ്മാന്‍ ഫൈസി ,മാഹീന്‍ സര്‍, നിസാം സര്‍ ,മുസ്തഫ എടക്കര ,എന്നിവര്‍  പ്രസംഗിച്ചു . നൗഫൽ വാഫി സ്വാഗതവും അലിയാര്‍ കുഞ്ഞ്‌ നന്ദിയും പറഞ്ഞു.  മാനേജ്മെ
Image
ഓറിയന്‍റെഷന്‍  സംഗമം ശംസുൽ ഉലമാ ഇസ് ലാമിക് & ആർട്സ് കോളേജി (വാഫി) ൽ, കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യുടെ നേതാക്കളുടെ നേതൃത്വ ത്തിലുള്ള ഓറിയന്റേഷൻ മീറ്റ് സംഘടിപ്പിച്ചു. സി.ഐ.സി യുടെ കീഴിലുള്ള അമ്പതോളം കോളേജുകളിലെ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓറിയന്റെഷൻ മീറ്റ് നടത്തപ്പെടുന്നത്.     കോളേജ് പ്രസിഡൻറ് മാന്നാർ ഇസ്മാഈൽ  കുഞ്ഞ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സി.ഐ. സി കോഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹകീം ഫൈസി  സംഗമം  ഉദ്ഘാടനം ചെയ്തു. സി.ഐ. സി അസിസ്റ്റന്റ് കോഡിനേറ്റർ ഉസ്താദ് അഹമ്മദ് വാഫി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഉസ്താദ് ഹബീബുള്ള ഫൈസി, ഹാഫിള് സലിം ഫൈസി,  ഡോ. താജുദ്ദീൻ വാഫി, നാസർ മാമൂലയിൽ, സലിം ഫൈസി, മാഹിൻ അബൂബക്കർ സാർ, റനീഷ് സാർ, തുടങ്ങിയവർ ആശംസകൾ നേർന്നു. കോളേജ് പ്രിൻസിപ്പാൾ ഖലീൽ വാഫി സ്വാഗതവും നൗഫൽ വാഫി നന്ദിയും പറഞ്ഞു.
Image
SKSSF സ്ഥാപക ദിനം ഫെബ്രുവരി 19 SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച്, പതിയാങ്കര ശംസുൽ ഉലമാ വാഫി കോളേജിൽ പതാക ഉയർത്തലും, ദുആ സംഗമവും നടന്നു. ഉസ്താദ് ഹസ്സൻ ഫൈസി പള്ളിപ്പാട്ടു മുറി പതാക ഉയർത്തി, ശേഷം നൗഫൽ വാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നിയാസ് മദനി ഉദ്ഘാടനം ചെയ്തു. വാഫി കോളേജ് പ്രിൻസിപാൾ ഖലീൽ റഹ്മാൻ വാഫി ദുആക്ക് നേതൃത്വം നൽകി.  SKSSF കോളേജ് യൂണിറ്റ് പ്രസിഡന്റ് ഷാഫി. എ സ്വാഗതവും, സെക്രട്ടറി ഷബിൽ ബാബു നന്ദിയും പറ ഞ്ഞു.
Image
BIG SALUTE ON REPUBLIC DAY റിപബ്ലിക് ദിനത്തിന്‍റെ ഭാഗമായി പതിയാങ്കര ശംസുല്‍ ഉലമ വാഫീ കോളേജില്‍ സംഘടിപ്പിച്ച BIG SALUTE പരിപാടിയില്‍ നിന്ന്‍..