ഓറിയന്‍റെഷന്‍ സംഗമം

ശംസുൽ ഉലമാ ഇസ് ലാമിക് & ആർട്സ് കോളേജി (വാഫി) ൽ, കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യുടെ നേതാക്കളുടെ നേതൃത്വ ത്തിലുള്ള ഓറിയന്റേഷൻ മീറ്റ് സംഘടിപ്പിച്ചു. സി.ഐ.സി യുടെ കീഴിലുള്ള അമ്പതോളം കോളേജുകളിലെ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓറിയന്റെഷൻ മീറ്റ് നടത്തപ്പെടുന്നത്. 
   കോളേജ് പ്രസിഡൻറ് മാന്നാർ ഇസ്മാഈൽ  കുഞ്ഞ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സി.ഐ. സി കോഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹകീം ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. സി.ഐ. സി അസിസ്റ്റന്റ് കോഡിനേറ്റർ ഉസ്താദ് അഹമ്മദ് വാഫി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഉസ്താദ് ഹബീബുള്ള ഫൈസി, ഹാഫിള് സലിം ഫൈസി,  ഡോ. താജുദ്ദീൻ വാഫി, നാസർ മാമൂലയിൽ, സലിം ഫൈസി, മാഹിൻ അബൂബക്കർ സാർ, റനീഷ് സാർ, തുടങ്ങിയവർ ആശംസകൾ നേർന്നു. കോളേജ് പ്രിൻസിപ്പാൾ ഖലീൽ വാഫി സ്വാഗതവും നൗഫൽ വാഫി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog